ആലത്തൂരിൽ അൽ മദീന ചെർപ്പുള്ളശ്ശേരിക്ക് ജയം

Newsroom

ആലത്തൂർ അഖിലേന്ത്യാ സെവൻസിൽ അൽ മദീന ചെർപ്പുള്ളശ്ശേരിക്ക് ഏകപക്ഷീയമായ ജയം. എഫ് സി ഗോവയെ നേരിട്ട അൽ മദീന എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. സീസണിൽ ഇത് നാലാം തവണയാണ് അൽ മദീന എഫ് സി ഗോവയെ നേരിടുന്നത്. ഇന്നലത്തെ ജയമുൾപ്പെടെ നാലിലും അൽ മദീന തന്നെയാണ് ജയിച്ചത്.

എടപ്പാൾ അഖിലേന്ത്യാ സെവൻസിന്റെ ക്വാർട്ടർ ഫൈനലിൽ ന്യൂകാസിൽ ലക്കി സോക്കർ ആലുവ അൽ മിൻഹാൽ വളാഞ്ചേരിയെ പരാജയപ്പെടുത്തി. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ലക്കി സോക്കർ ആലുവയുടെ വിജയം. മുമ്പ് എടക്കരയിൽ വെച്ചും ലക്കി സോക്കർ ആലുവ അൽ മിൻഹാലിനെ തോൽപ്പിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial