വളാഞ്ചേരിയിൽ അൽ മിൻഹാലിനെ തകർത്ത് ജയ തൃശ്ശൂർ

Newsroom

വളാഞ്ചേരി അഖിലേന്ത്യാ സെവൻസിൽ ആദ്യ ദിവസം തന്നെ ആതിഥേയരായ അൽ മിൻഹാൽ വളാഞ്ചേരി പുറത്ത്. ഇന്ന് നടന്ന മത്സരത്തിൽ ജയ തൃശ്ശൂർ ആണ് മിൻഹാലിന്റെ പ്രതീക്ഷകൾ തകർത്തത്. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ജയാ തൃശ്ശൂരിന്റെ വിജയം. സീസണിൽ അത്ര നല്ല ഫോമിൽ എത്താൻ ആവാതിരുന്ന ജയക്ക് ഈ വിജയം വലിയ പ്രതീക്ഷ നൽകും. ഇന്ന് നാസർ ആണ് മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് ആയത്.

നാളെ വളാഞ്ചേരിയിൽ സോക്കർ ഷൊർണ്ണൂർ ഫ്രണ്ട്സ് മമ്പാടിനെ നേരിടും.