മഞ്ചേരിയിൽ മിന്നുന്ന ജയവുമായി അൽ മിൻഹാൽ

Newsroom

മഞ്ചേരിയിൽ അൽ മിൻഹാൽ വളാഞ്ചേരിക്ക് മിന്നും വിജയം. ഇന്ന് നടന്ന മത്സരത്തിൽ ജിംഖാന തൃശ്ശൂരിനെയാണ് അൽ മിൻഹാൽ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു അൽ മിൻഹാലിന്റെ വിജയം. അവസാനം ജിംഖാന തൃശ്ശൂരിനെ നേരിട്ടപ്പോഴും ഏകപക്ഷീയ ജയം സ്വന്തമാക്കാൻ അൽ മിൻഹാലിനായിരുന്നു. അവസാന അഞ്ചു മത്സരങ്ങൾക്ക് ഇടയിൽ അൽ മിൻഹാലിന്റെ നാലാം ജയമാണിത്.

മഞ്ചേരി അഖിലേന്ത്യാ സെവൻസിൽ നാളെ ടൗൺ ടീം അരീക്കോട് കെ ആർ എസ് കോഴിക്കോടിനെ നേരിടും.