ഇരിക്കൂർ അഖിലേന്ത്യാ സെവൻസിൽ വീണ്ടും ഗോൾ മഴ. ഇന്ന് ഉദയ അൽ മിൻഹാലും ഹണ്ടേഴ്സ് കൂത്തുപറമ്പും തമ്മിലുള്ള മത്സരത്തിലാണ് ഗോൾ മഴ കണ്ടത്. അൽ മിൻഹാൽ ആണ് ഗോൾ അടിച്ചു കൂട്ടിയത്. ഏഴു ഗോളുകൾ ആണ് അൽ മിൻഹാൽ ഇന്ന് ഹണ്ടേഴ്സിന്റെ വലയിൽ കയറ്റിയത്. ഒന്നിനെതിരെ ഏഴു ഗോളുകൾക്കായിരുന്നു അൽ മിൻഹാലിന്റെ വിജയം. ഇത് രണ്ടാം തവണ ആണ് ഇരിക്കൂർ ടൂർണമെന്റിൽ ഈ സീസണിൽ തന്നെ ഏഴു ഗോളുകൾ ഒരു ടീം നേടുന്നത്. നേരത്തെ അഭിലാഷ് കുപ്പൂത്തും 7 ഗോളുകൾ അടിച്ചിരുന്നു. തുടർച്ചയായ നാലു പരാജയങ്ങൾക്ക് ശേഷമാണ് അൽ മിൻഹാൽ ഒരു മത്സരം ജയിക്കുന്നത്.