ഏഴാം പെനാൾട്ടിയിൽ ഫിഫയ്ക്ക് പിഴച്ചു, തുവ്വൂരിൽ ഫിഫാ മഞ്ചേരിയെ മറികടന്ന് അൽ മദീന ഫൈനലിൽ!!

സെവൻസിൽ എൽ ക്ലാസികോ പോരാട്ടം മറികടന്ന് അൽ മദീന ഫൈനലിൽ. ഇന്ന് തുവ്വൂർ സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ വിജയിച്ചു എങ്കിലും ഫിഫാ മഞ്ചേരിക്ക് ഫൈനൽ കാണാൻ ആയില്ല. ഇന്ന് നടന്ന മത്സരം 2-1 എന്ന സ്കോറിനാണ് അൽ മദീന വിജയിച്ചത്. തുടക്കത്തിൽ ഒരു ഗോളിൻ. മുന്നിട്ട് നിന്ന അൽ മദീനയ്ക്ക് എതിരെ തിരിച്ചടിച്ച് ഫിഫ വിജയം നേടുകയായിരുന്നു. ഇഞ്ച്വറി ടൈമിൽ ആണ് ഫിഫാ മഞ്ചേരി വിജയ ഗോൾ നേടിയത്.

ആദ്യ പാദത്തിൽ 2-1 എന്ന സ്കോറിന് അൽ മദീനയും വിജയിച്ചിരുന്നു. വിജയങ്ങൾ തുല്യമായതിനാൽ ആര് ഫൈനലിൽ എത്തുമെന്ന് കണ്ടെത്താനായി പെനാൾട്ടി ഷൂട്ടൗട്ട് നടത്തിം ഷൂട്ടൗട്ടിൽ ആറ് കിക്കുകൾ ഇരു ടീമും ലക്ഷ്യത്തിൽ എത്തിച്ചു. അവസാനത്തെ കിക്കിൽ ഫിഫയ്ക്ക് പിഴച്ചു. മദീന ഫൈനലിലേക്ക് മുന്നേറി. അൽ മദീനയുടെ മൂന്നാം ഫൈനലാകും തുവ്വൂരിലേത്. ഫൈനലിൽ ഉഷാ തൃശ്ശൂർ ആകും മദീനയുടെ എതിരാളികൾ. സബാൻ കോട്ടക്കലിനെ തോൽപ്പിച്ച് ആയിരുന്നു ഉഷ ഫൈനലിൽ എത്തിയത്.