തുടർച്ചയായ നാലാം തോൽവി, അൽ മദീന ദുരിതത്തിൽ നിന്ന് ദുരിതത്തിലേക്ക്

Newsroom

സെവൻസ് മൈതാനങ്ങൾ അടക്കി ഭരിച്ചിരുന്ന അൽ മദീന ചെർപ്പുളശ്ശേരിയുടെ നിഴൽ പോലും സെവൻസ് മൈതാനങ്ങളിൽ ഇത്തവണ കാണാൻ ഇല്ല. ഇന്ന് മങ്കടയിൽ ദയനീയ പരാജയം കൂടി ഏറ്റുവാങ്ങിയതോടെ മദീനയുടെ സീസണിൽ ആകെ പരുങ്ങലിൽ ആയിരിക്കുകയാണ്. . ഇന്ന് മങ്കട അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിലും ഏകപക്ഷീയമായി തന്നെ അൽ മദീന പരാജയപ്പെട്ടു. ഇന്ന് റോയൽ ട്രാവൽസ് കോഴിക്കോട് ആയിരുന്നു അൽ മദീനയുടെ എതിരാളികൾ. എതിരില്ലാത്ത നാലു ഗോളിന് ആണ് റോയൽ ട്രാവൽസ് കോഴിക്കോട് വിജയിച്ചത്.

കഴിഞ്ഞ ദിവസം, ടൗൺ ടീം അരീക്കോടിനോടും, അതിനു മുമ്പുള്ള മത്സരങ്ങളിൽ ഫിറ്റ്വെൽ കോഴിക്കോടിനോടും, അൽ ശബാബിനോടും അൽ മദീന പരാജയപ്പെട്ടിരുന്നു.