സെവൻസിൽ ഒരു സെവനപ്പ്, അഭിലാഷ് കുപ്പൂത്തിന്റെ വക

സെവൻസ് ഫുട്ബോളിൽ ഒരു മത്സരത്തിൽ തന്നെ ഏഴു ഗോളടിച്ചു കയറ്റുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഇന്ന് അഭിലാഷ് കുപ്പൂത്ത് അത് ചെയ്തു. ഇരിക്കൂർ അഖിലേന്ത്യാ സെവൻസിലെ അറുപത് മിനുട്ടിനിടെ ഏഴു ഗോൾ ആണ് അഭിലാഷ് കുപ്പൂത്ത് ഇന്ന് അടിച്ച് കയറ്റിയത്. ആ ഗോളുകൾ എല്ലാം ഏറ്റുവാങ്ങിയത് ലക്കി സോക്കർ ആലുവയുടെ ഗോൾവലയും.

മത്സരം ഒന്നിനെതിരെ ഏഴു ഗോളുകൾക്ക് അഭിലാഷ് കുപ്പൂത്ത് ഇന്ന് വിജയിച്ചു. അഭിലാഷിന് ഇത് ഏഴു ഗോളടിക്കുന്ന ആദ്യ സംഭവമല്ല. കഴിഞ്ഞ സീസണിൽ വളപ്പട്ടണത്ത് നടന്ന പോരാട്ടത്തിൽ ഷൂട്ടേഴ്സ് പടന്നയ്ക്കെതിരെ 7-5ന്റെ വിജയം അഭിലാഷ് നേടിയിരുന്നു. ഈ സീസണിൽ രണ്ട് മത്സരങ്ങൾക്ക് മുമ്പ് മെഡിഗാഡിനെതിരെ അഞ്ച് ഗോളുകളും അഭിലാഷ് അടിച്ചിരുന്നു.

നാളെ ഇരിക്കൂറിൽ ഉഷാ തൃശ്ശൂർ ജവഹർ മാവൂരിനെ നേരിടും.

Previous articleതുടർച്ചയായ നാലാം തോൽവി, അൽ മദീന ദുരിതത്തിൽ നിന്ന് ദുരിതത്തിലേക്ക്
Next articleഇറാൻ രണ്ടും കൽപ്പിച്ച് തന്നെ, യെമനിനെ ഗോളിൽ മുക്കി തുടങ്ങി