എ എഫ് സി അമ്പലവയലിനോടും സൂപ്പർ സ്റ്റുഡിയോ പരാജയപ്പെട്ടു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് ഈ സീസൺ ഒട്ടും നല്ല സീസൺ അല്ല. ഇന്ന് എ എഫ് സി അമ്പലവയലാണ് സൂപ്പർ സ്റ്റുഡിയോയെ പരാജയപ്പെടുത്തിയത്. ടോസിലായിരുന്നു അമ്പലവയലിന്റെ വിജയം. നിശ്ചിത സമയത്ത് 2-2 എന്ന നിലയിലായിരുന്നു സ്കോർ. പെനാൾട്ടി ഷൂട്ടൗട്ടിലും ഇരു ടീമുകളും തുല്യരായി തന്നെ തുടർന്നു. അവസാനം ടോസ് വേണ്ടിവന്നു വിജയികളെ കണ്ടെത്താൻ.

അഖിലേന്ത്യാ സെവൻസിലെ എ എഫ് സി അമ്പലവയലിന്റെ ഈ സീസണിലെ ആദ്യ വിജയമാണിത്. ഇതിനു മുമ്പ് കളിച്ച നാലു മത്സരങ്ങളും എ എഫ് സി പരജയപ്പെട്ടിരുന്നു. നാളെ സുൽത്താൻബത്തേരിയിൽ റോയൽ ട്രാവൽസ് കെ ആർ എസ് കോഴിക്കോടിനെ നേരിടും.