പാണ്ടിക്കാടിൽ സെമിയിൽ ബെയ്സ് പെരുമ്പാവൂരിന് ജയം

- Advertisement -

പാണ്ടിക്കാട് അഖിലേന്ത്യാ സെവൻസ് സെമി ഫൈനലിലെ ആദ്യ പാദ മത്സരത്തിൽ ബെയ്സ് പെരുമ്പാവൂരിന് വിജയം. ഇന്ന് നടന്ന മത്സരത്തിൽ അൽ ശബാബിനെ ആണ് ബെയ്സ് പെരുമ്പാവൂർ വീഴ്ത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുനു ബെയ്സിന്റെ ജയം. ഇതിനുമുമ്പ് അവസാനം ഇരുവരും ഏറ്റുമുട്ടിയ മത്സരത്തിൽ അൽ ശബാബ് 3-1നെ ബെയ്സിനെ തോല്പ്പിച്ചിരുന്നു. അതിന് കണക്കുവീട്ടൽ കൂടിയായി ഈ ജയം. ഇനു രണ്ടാം പാദത്തിൽ പരാജയപ്പെടാതെ ഇരുന്നാൽ ബെയ്സിന് സീസണിലെ രണ്ടാം ഫൈനലിന് യോഗ്യത നേടാം.

നാളെ പാണ്ടിക്കാട് സെവൻസിൽ ഫിഫാ മഞ്ചേരി കെ എഫ് സി കാളികാവിനെ നേരിടും.

Advertisement