കുപ്പൂത്തിൽ അഭിലാഷ് കുപ്പൂത്തിന് ജയം

ഇന്ന് കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ ആതിഥേയർ കൂടിയായ അഭിലാഷ് കുപ്പൂത്തിന് വിജയം. ഫ്രണ്ട്സ് മമ്പാടിനെ നേരിട്ട അഭിലാഷ് കുപ്പൂത്ത് എതിരില്ലാത്ത് ഒരു ഗോളിനാണ് വിജയിച്ചത്‌. കളിയിൽ ശക്തമായ പോരാട്ടമാണ് മമ്പാട് കാഴ്ചവെച്ചത് എങ്കിലും സമനില ഗോൾ കണ്ടെത്താൻ മമ്പാടിനായില്ല. സീസണിലെ കുപ്പൂത്തിന്റെ മൂന്നാം ജയമാണിത്. ഇതുവരെ അഭിലാഷ് കുപ്പൂത്ത് പരാജയം അറിഞ്ഞിട്ടില്ല.

നാളെ കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസ് കോഴിക്കോട് ലക്കി സോക്കർ ആലുവയെ നേരിടും.