മമ്പാടിൽ അൽ ശബാബും അൽ മിൻഹാലും ഒപ്പത്തിനൊപ്പം

- Advertisement -

ഇന്ന് മമ്പാട് അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടം സമനിലയിൽ അവസാനിച്ചു. അൽ മിൻഹാൽ വളാഞ്ചേരിയും അൽ ശബാബ് തൃപ്പനച്ചിയും ഏറ്റുമുട്ടിയ മത്സരം 2-2 എന്ന സ്കോറിലാണ് അവസാനിച്ചത്. അൽ ശബാബ് തൃപ്പനച്ചിയുടെ സീസണിലെ ആദ്യ മത്സരമായിരുന്നു ഇത്. ഒരു ഘട്ടത്തിൽ അൽ ശബാബ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിൽ ആയിരുന്നു. എന്നിട്ടായിരുന്നു അൽ മിൻഹാലിന്റെ തിരിച്ചടി.

നാളെ വിജയികളെ കണ്ടെത്താൻ ഒരിക്കൽ കൂടെ ഇരു ടീമുകളും മമ്പാടിന്റെ മൈതാനത്ത് ഏറ്റുമുട്ടും.

Advertisement