പത്തിൽ പത്ത്, ജയം തുടർക്കഥയാക്കി ഷൂട്ടേഴ്സ് പടന്ന

Newsroom

സെവൻസ് സീസണിൽ തങ്ങളുടെ ഗംഭീര ഫോം ഷൂട്ടേഴ്സ് പടന്ന തുടരുന്നു. ഇന്ന് ഇരിക്കൂർ സെവൻസിലും ഷൂട്ടേഴ്സ് വിജയിച്ചു. ഇന്നത്തെ മത്സരത്തിൽ കൂടെ വിജയിച്ചതോടെ തുടർച്ചയായ പത്ത് ജയം ഷൂട്ടേഴ്സ് പൂർത്തിയാക്കി. ഇന്ന് കെ എഫ് സി കാളികാവിനെയാണ് ആണ് ഷൂട്ടേഴ്സ് പടന്ന പരാജയപ്പെടുത്തിയത്. ഏഴു ഗോളുകൾ പിറന്ന മത്സരത്തിൽ രണ്ടിനെതിരെ ഏഴു ഗോളുകൾക്കായിരുന്നു ഷൂട്ടേഴ്സിന്റെ വിജയം. സീസണിൽ ഇതുവരെ ഒരു മത്സരം പോലും ഷൂട്ടേഴ്സ് തോറ്റിട്ടില്ല.

നാളെ ഇരിക്കൂർ അഖിലേന്ത്യാ സെവൻസിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം റോയൽ ട്രാവൽസ് കോഴിക്കോടിനെ നേരിടും.