മമ്പാടിൽ ഇന്ന് സെമി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സെവൻസിൽ ഇന്ന് മൂന്ന് മത്സരങ്ങൾ നടക്കും. പ്രധാന മത്സരങ്ങൾ നടക്കുന്നത് മമ്പാട് അഖിലേന്ത്യാ സെവൻസിലാണ്. മമ്പാട് സെമി ഫൈനലിൽ ഇന്ന് സബാൻ കോട്ടക്കലും ലിൻഷാ മണ്ണാർക്കാടുമാണ് ഏറ്റുമുട്ടുന്നത് . രാത്രി 8 മണിക്കാണ് മത്സരം നടക്കുക. അവസാന ഏഴു മത്സരങ്ങളിലും പരാജയമറിയാതെ ആണ് ലിൻഷാ മണ്ണാർക്കാട് വരുന്നത്. ഇന്നലെ എടത്തനാട്ടുകരയിൽ 5-0ന്റെ വലിയ വിജയവും ലിൻഷ നേടിയിരുന്നു. സബാനും ഈ സീസണിൽ ഇതുവരെ മികച്ച ഫോമിലാണ് കളിക്കുന്നത്.

ഇന്ന് നീലേശ്വരം സെവൻസിൽ നടക്കുന്ന പോരാട്ടത്തിൽ ജവഹർ മാവൂർ അൽ മദീന ചെർപ്പുളശ്ശേരിയെ നേരിടും. വലിയാലുക്കൽ സെവൻസിലെ മത്സരത്തിൽ അഭിലാഷ് കുപ്പൂത്ത് റോയൽ ട്രാവൽസ് കോഴിക്കോടിനെയും നേരിടും.