മഴക്കാല ഫുട്ബോൾ, പെനാൾട്ടിയിൽ 21 ബി സി ഏലച്ചോലയ്ക്ക് വിജയം

മങ്കടയിൽ നടക്കുന്ന മഴക്കാല സെവൻസിൽ ഫ്ലമിംഗോ ക്ലബ് ഏലച്ചോല അവതരിപ്പിക്കുന്ന ബൂട്ടില്ലാത്ത ടൂർണമെന്റിൽ ഇന്ന് 21 ബി സി ഏലച്ചോല വിജയിച്ചു. പെനാൾട്ടി ഷൂട്ടൗട്ടിൽ ഹണ്ടേഴ്സ് ചോഴിപ്പടിയെയാണ് 21 ബി സി തോൽപ്പിച്ചത് പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്ത് 2-2 എന്നായിരുന്നു സ്കോർ. പെനാൾട്ടിയിൽ 3-0 എന്ന സ്കോറിന് ഏലച്ചോല ജയിക്കുകയായിരുന്നു‌. നാളെ ബൂട്ട് ഇല്ലാത്ത ടൂർണമെന്റിന്റെ പ്രീക്വാർട്ടറിൽ എഫ് സി കാച്ചിനിക്കാട് ടൗൺ ടീം മങ്കടയെ നേരിടും.

കെ എഫ് സി ക്ലബ് കൂട്ടിൽ സംഘടിപ്പിക്കുന്ന ബൂട്ട് ധരിക്കാവുന്ന ടൂർണമെന്റിൽ ഇന്ന് ജൂനിയർ വേങ്ങൂർ മാഞ്ചസ്റ്റർ യുണൈറ്റഡ് കോവുങ്ങലിനെ തോൽപ്പിച്ചു. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആയിരുന്നു വിജയം. നാളെ നടക്കുന്ന മത്സരത്തിൽ ഫ്രണ്ട്സ് ചേരിയം സില്വർ ജൂബിലി ഇല്ലത്തുമ്പടിയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഎവർട്ടൻ ഗോളിക്ക് പുതിയ കരാർ
Next articleവിനീഷ്യസ് ജൂനിയർ നാളെ റയൽ മാഡ്രിഡിനായി അരങ്ങേറും