ഇറ്റാലിയൻ ലീഗിൽ ഇത്തവണ ആദ്യമായി ജോലി പോകുന്ന പരിശീലകനായി ഉസേബിയോ ഡി ഫ്രാൻസെസ്കോ മാറും. സാമ്പ്ഡോറിയ പരിശീലകനായ ഉസേബിയോ ഉടൻ സ്ഥാനം ഒഴിയുമെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ സീസണിലെ സാമ്പ്ഡോറിയയുടെ ദയനീയ പ്രകടനമാണ് ഉസേബിയോയുടെ രാജിയിലേക്ക് വഴി തെളിക്കുന്നത്.
ഇതുവരെ ഏഴു ലീഗ് മത്സരങ്ങളിൽ നിന്ന് ആറും സാമ്പ്ഡോറിയ പരാജയപ്പെട്ടു. കഴിഞ്ഞ സമ്മറിൽ മാത്രമാണ് ഉസേബിയോ സാമ്പ്ഡോറിയയിൽ ചുമതലയേറ്റത്. 2022 വരെ കരാറുള്ള പരിശീലകൻ പക്ഷെ നാളെ മുതൽ സാമ്പ്ഡോറിയയുടെ പരിശീലനത്തിന് എത്തില്ല. സ്റ്റെഫാനോ പോളി ആകും സാമ്പ്ഡോറിയയുടെ പുതിയ പരിശീലകൻ എന്നാണ് അഭ്യൂഹങ്ങൾ.