ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ ഇത്തവണ യുവന്റസിന് ആയില്ല എങ്കിൽ അവരുടെ പരിശീലകനായ പിർലോയുടെ സ്ഥാനം തെറിക്കും. ഈ സീസണിൽ പരിശീലകനായി എത്തിയ ഇതിഹാസ താരം പിർലോക്ക് ഇതുവരെ യുവന്റസിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാൻ പറ്റിയിട്ടില്ല. അവസാന ഒമ്പതു സീസണിലും സീരി എ കിരീടം നേടിയ യുവന്റസ് ഇത്തവണ പിർലോക്ക് കീഴിൽ കിരീടം എന്നല്ല ചാമ്പ്യൻസ് ലീഗ് യോഗ്യത പോലും ഉറപ്പില്ലാതെ നിൽക്കുകയാണ്.
പിർലോയെ പുറത്താക്കണം എന്ന ആവശ്യം ആരാധകർക്ക് ഇടയിലും ഉണ്ട്. ചാമ്പ്യൻസ് ലീഗ് യോഗ്യത ലഭിച്ചില്ല എങ്കിൽ യുവന്റസ് തീർച്ചയായും പിർലോയെ പുറത്താക്കും. പകരം അവരുടെ മുൻ പരിശീലകനായ അലെഗ്രിയെ എത്തിക്കാൻ ആണ് യുവന്റസ് ശ്രമിക്കുന്നത്. ആറ് സീസണുകളിൽ യുവന്റസിന്റെ പരിശീലകനായിട്ടുള്ള അലഗ്രി ആറ് ലീഗ് കിരീടങ്ങൾ യുവന്റസിനൊപ്പം നേടിയിരുന്നു. യുവന്റസിന്റെ ചുമതല ഒഴിഞ്ഞ ശേഷം അദ്ദേഹം പുതിയ ജോലിയിൽ ഒന്നും പ്രവേശിച്ചിട്ടില്ല.