അരങ്ങേറ്റത്തിൽ താരമായി ടാമി അബ്രഹാം, റോമക്ക് വിജയം

20210823 023452

സീരി എയിൽ റോമയ്ക്കായി അരങ്ങേറിയ ടാമി അബ്രഹാമിന്റെ മികവിൽ റോമയ്ക്ക് സീരി എയിലെ ആദ്യ മത്സരത്തിൽ വിജയം. ഇന്ന് ഫിയൊറെന്റീനയെ നേരിട്ട റോമ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. സ്കോർലൈൻ പോലെ എളുപ്പമായിരുന്നില്ല റോമക്ക് ഇന്നത്തെ മത്സരം. 17ആം മിനുട്ടിൽ ഡ്രാഗോസ്കിയുടെ ചുവപ്പ് കാർഡ് കണ്ടാണ് കളി ആരംഭിച്ചത്. ഇതോടെ ഫിയൊറെന്റിന 10 പേരായി ചുരുങ്ങി. 26ആം മിനുട്ടിൽ ഇത് മുതലെടുത്ത് റോമ ആദ്യ ഗോൾ നേടി. ടാമി അബ്രഹാമിന്റെ അസിസ്റ്റിൽ നിന്ന് മിഖിതാര്യൻ ആയിരുന്നു ഗോൾ നേടിയത്.

എങ്കിലും അവർ പോരാട്ട വീര്യം കൈവിട്ടില്ല. 52ആം മിനുട്ടിൽ സനിയോളയും ചുവപ്പ് കണ്ടതോടെ ഇരു ടീമുകളും പത്ത് പേരായി ചുരുങ്ങി. 60ആം മിനുട്ടിൽ മിലെങ്കോവിചിലൂടെ ഫിയൊറെന്റീന സമനില പിടിച്ചു. പക്ഷെ താമസിയാതെ തന്നെ ലീഡ് തിരികെ പിടിക്കാൻ റോമക്ക് ആയി. വീണ്ടും ടാമി അബ്രഹാം ക്രിയേറ്റീവ് ചുമതല ഏറ്റെടുത്തപ്പോൾ വെർടൗട് ആണ് ഗോൾ അടിച്ച് ലീഡ് തിരികെ നേടിക്കൊടുത്തത്. 79ആം മിനുട്ടിൽ വെർടൗട് വീണ്ടും ഗോൾനേടിക്കൊണ്ട് റോമൻ വിജയം ഉറപ്പിച്ചു. ജോസെ മൗറീനോയുടെ റോമയിലെ തുടർച്ചയായ രണ്ടാം വിജയമാണിത്.

Previous articleതുടർച്ചയായ രണ്ടാം വിജയത്തോടെ അത്ലറ്റിക്കോ മാഡ്രിഡ്
Next articleവിനീഷ്യസിന്റെ ഇരട്ട ഗോളിൽ പരാജയം ഒഴിവാക്കി റയൽ മാഡ്രിഡ്