ഗോളുകളും ആയി റോണോൾഡോയും ഡിബാലയും യുവന്റസിന് ജയം

- Advertisement -

ഇറ്റാലിയൻ സീരി എയിൽ ബോളോഗ്നോയെ എതിരില്ലാത്ത 2 ഗോളുകൾക്ക് തോൽപ്പിച്ച് യുവന്റസ്. ആദ്യപകുതിയിൽ പെനാൽട്ടിയിലൂടെ ക്രിസ്റ്റ്യാനോ റോണോൾഡോയും പാബ്ലോ ഡിബാലയും നേടിയ ഗോളുകൾ ആണ് യുവന്റസിന് ജയം സമ്മാനിച്ചത്. ഇതോടെ പോയിന്റ് പട്ടികയിൽ രണ്ടാമതുള്ള ലാസിയോയെക്കാൾ 4 പോയിന്റുകൾ മുന്നിലെത്തി അവർ. 23 മിനിറ്റിൽ ഡി ലിറ്റിനെ വീഴ്ത്തിയതിന്‌ ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട റൊണാൾഡോ ആണ് യുവന്റസിന്റെ ആദ്യ ഗോൾ കണ്ടത്തിയത്. ലീഗിൽ സീസണിലെ 22 മത്തെ ഗോൾ ആയിരുന്നു പോർച്ചുഗീസ് താരത്തിന് ഇത്.

തുടർന്ന് 36 മത്തെ മിനിറ്റിൽ ഫെർഡിസ്കോ ബെർണാഡസ്ക്കിയുടെ പാസിൽ നിന്ന് ബോക്സിനു പുറത്ത് നിന്ന് ഒരു ഇടൻ കാലൻ അടിയിലൂടെ ഡിബാല ലക്ഷ്യം കണ്ടു. മത്സരത്തിൽ നിരവധി ശ്രമങ്ങൾ നടത്തിയ ബോളോഗ്നോക്ക് പക്ഷെ ഒരു ഷോട്ട് മാത്രമേ ലക്ഷ്യത്തിലേക്ക് ഉതിർക്കാൻ സാധിച്ചുള്ളു. മത്സരത്തിൽ വലിയ ആധിപത്യം പുലർത്താൻ സാധിച്ചില്ല എങ്കിലും വലിയ ജയം ആണ് കിരീടപോരാട്ടത്തിൽ ലാസിയോയിൽ നിന്നു വലിയ വെല്ലുവിളി നേരിടുന്ന യുവന്റസിന് ഇത്. ലീഗിൽ യുവന്റസ് ഒന്നാമത് ആണെങ്കിൽ പത്താം സ്ഥാനത്ത് ആണ് ബോളോഗ്നോ.

Advertisement