ലാസിയോയെ തകർത്തു നാപ്പോളി, മിലാനുമായുള്ള പോയിന്റ് വ്യത്യാസം കൂട്ടി ഒന്നാം സ്ഥാനത്ത് തുടരും

20211129 030920

ഇറ്റാലിയൻ സീരി എയിൽ ലാസിയോയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്തു നാപ്പോളി. വമ്പൻ ജയത്തോടെ രണ്ടാമതുള്ള എ.സി മിലാനെക്കാൾ മൂന്നു പോയിന്റ് മുകളിൽ ഒന്നാം സ്ഥാനത്ത് തുടരും അവർ. എല്ലാ നിലക്കും ലാസിയോക്ക് മേൽ ആധിപത്യം നേടുന്ന നാപ്പോളിയെ ആണ് മത്സരത്തിൽ കാണാൻ ആയത്. മത്സരത്തിന്റെ ആറാം മിനിറ്റിൽ സെലിൻസിക്യിലൂടെ മുന്നിലെത്താനും നാപ്പോളിക്ക് ആയി.20211129 030852

തുടർന്ന് നാലു മിനിറ്റിനുള്ളിൽ ഇൻസിഗ്നെയുടെ പാസിൽ നിന്നു മെർട്ടൻസ് നാപ്പോളിക്ക് രണ്ടാം ഗോൾ സമ്മാനിച്ചു. 29 മത്തെ മിനിറ്റിൽ ലൊസാനെയുടെ പാസിൽ നിന്നു ബോക്സിന് പുറത്ത് നിന്ന് റെയ്നയെ കാഴ്ചക്കാരനാക്കി നിർത്തിയ അതുഗ്രൻ അടിയിലൂടെ മെർട്ടൻസ് നാപ്പോളിക്ക് മൂന്നാം ഗോളും സമ്മാനിച്ചു. തുടർന്ന് രണ്ടാം പകുതിയിൽ 86 മത്തെ മിനിറ്റിൽ ലോറൻസോയുടെ പാസിൽ നിന്നു ഫാബിയൻ റൂയിസ് ആണ് നാപ്പോളി ജയം പൂർത്തിയാക്കിയത്. ബോക്സിന് പുറത്ത് നിന്നുള്ള ഉഗ്രൻ അടിയിലൂടെയാണ് റൂയിസ് ലക്ഷ്യം കണ്ടത്. നാപ്പോളി ഒന്നാമത് നിൽക്കുമ്പോൾ എട്ടാം സ്ഥാനത്ത് ആണ് ലാസിയോ.

Previous articleവില്യംസ് ടീം സ്ഥാപകൻ സർ ഫ്രാങ്ക് വില്യംസ് അന്തരിച്ചു
Next articleവിനീഷ്യസിന്റെ മാരക ഗോൾ!!! സെവിയ്യയെ തിരിച്ചു വന്നു തോൽപ്പിച്ചു റയൽ മാഡ്രിഡ്