കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ ഇറ്റലിയിലെ എല്ലാ കായിക മത്സരങ്ങളും നിർത്തിവെക്കാനുള്ള തീരുമാനം മെയ് മാസം വരെ തുടർന്നേക്കും. ഇപ്പോൾ ഏപ്രിൽ 3 വരെ ഒരു കായിക മത്സരങ്ങളും രാജ്യത്ത് നടത്തണ്ട എന്നാണ് തീരുമാനം. എന്നാൽ ഇറ്റലിയിലെ സ്ഥിതിഗതികൾ ഒരു വിധത്തിലും നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യത്തിൽ മെയ് വരെ ഫുട്ബോൾ മത്സരങ്ങൾ ഉപേക്ഷിക്കാൻ ആണ് അധികൃതർ ആലോചിക്കുന്നത്.
ഇതു സംബന്ധിച്ച് ഔദ്യോഗിക തീരുമാനം ഉടൻ വന്നേക്കും. യൂറോ കപ്പ് മാറ്റും എന്നും ജൂലൈ വരെയോ സെപ്റ്റംബർ വരെയോ സീസൺ ദീർഘിപ്പിക്കാൻ ആകും എന്നുമാണ് ഇപ്പോൾ ഇറ്റാലിയൻ എഫ് എ പ്രതീക്ഷിക്കുന്നത്. ഇതിനകം ഇറ്റലിയിലെ 9 പ്രൊഫഷണൽ ഫുട്ബോൾ താരങ്ങൾക്ക് കൊറൊണ സ്ഥിരീകരിച്ചിട്ടുണ്ട്.