റോമയിൽ മൗറീന്യോക്ക് വീണ്ടും തോൽവി

Screenshot 20211202 015251

ഇറ്റാലിയൻ സീരി എയിൽ ജോസെ മൗറീന്യോയുടെ റോമക്ക് സീസണിലെ ആറാം പരാജയം. ബോലോഗ്നയാണ് റോമയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയത്. ലീഗിൽ അഞ്ചാമതുള്ള റോമക്ക് എതിരായ ജയത്തോടെ എട്ടാം സ്ഥാനത്തേക്ക് കയറാനും അവർക്ക് ആയി.

മത്സരത്തിൽ പന്ത് കൈവശം വക്കുന്നതിലും ഷോട്ടുകൾ ഉതിർക്കുന്നതിലും റോമ മുന്നിട്ട് നിന്നെങ്കിലും ഗോൾ മാത്രം അവരിൽ നിന്ന് അകന്നു നിന്നു. 35 മത്തെ മിനിറ്റിൽ നികോളസ് ഡോമിനിഗിസിന്റെ പാസിൽ നിന്നു ബോക്സിന് പുറത്ത് നിന്ന് ഒരു ബുള്ളറ്റ് അടിയിലൂടെ ഗോൾ നേടിയ മതിയാസ് സ്വാൻബർഗ് ആണ് മൗറീന്യോക്ക് വീണ്ടും ഒരു തോൽവി സമ്മാനിച്ചത്. തന്റെ ക്ലബിന് ആയുള്ള അമ്പതാം മത്സരത്തിൽ എന്നെന്നും ഓർക്കാവുന്ന ഗോൾ ആണ് താരം നേടിയത്.

Previous articleസീരി എയിൽ ജയം തുടർന്ന് ഇന്റർ മിലാൻ
Next articleഅവസരങ്ങൾ പാഴാക്കിയതിനു പരിഹാരമായി അതുഗ്രൻ ഓവർ ഹെഡ് ഗോൾ നേടി നീൽ മൗപെ