സീരി എ എന്ന് പുനരാരംഭിക്കും മുമ്പ് എല്ലാ താരങ്ങളും കൊറോണ പരിശോധന എടുക്കേണ്ടി വരും എന്ന് ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ഗ്രവിന. എന്ന് പുനരാരംഭിക്കും അറിയില്ല എങ്കിലും ഈ മാസം അവാാാനത്തോടെ കൊറോണ പരിശോധനയ്ക്ക് എല്ലാ താരങ്ങളും തയ്യാറാകണം എന്ന് അദ്ദേഹം പറഞ്ഞു. താരങ്ങൾ ഒക്കെ കൊറോണ നെഗറ്റീവ് ആണെങ്കിൽ മാത്രമെ ക്ലബുകൾക്ക് പരിശീലനം വരെ നടത്താൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു മ്
സീസൺ പുനരാരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് ഇറ്റാലിയൻ ഫുട്ബോൾ അധികൃതർ. മെയ് തുടക്കത്തിൽ പരിശീലനം ആരംഭിച്ച് ജൂൺ ആദ്യത്തോടെ സീസൺ തുടങ്ങാം എന്നാണ് ഇപ്പോൾ ഇറ്റലിയിലെ കണക്കു കൂട്ടൽ. കൊറോണ വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിൽ ഒന്നാണ് ഇറ്റലി. അവിടെ ഇനിയും കാര്യങ്ങൾ സാധാരണ ഗതിയിൽ ആയിട്ടില്ല.