സീരി എ യിൽ വമ്പൻ ജയവുമായി എസി മിലാൻ, ഫിയോരന്റീനക്ക് സമനില

- Advertisement -

സീരി എയിൽ ലോക് ഡോണിന് ശേഷമുള്ള ആദ്യ മത്സരത്തിൽ ലെകെയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തോൽപ്പിച്ച് എ. സി മിലാൻ. ആദ്യ പകുതിയിൽ 26 മത്തെ മിനിറ്റിൽ സാമു കാസ്റ്റില്ലായിലൂടെ മുന്നിലെത്തിയ മിലാനെതിരെ രണ്ടാം പകുതിയിൽ 54 മിനിറ്റിൽ മാർക്കോയുടെ പെനാൽട്ടി ഗോളിൽ എതിരാളികൾ ഒപ്പമെത്തി. എന്നാൽ ഗോൾ വഴങ്ങിയ ഉടൻ തന്നെ 55, 57 ഗോളുകൾ തിരിച്ചടിച്ച മിലാൻ മത്സരത്തിൽ ആധിപത്യം നേടി. 55 മിനിറ്റിൽ ജിയോകോമായോയും 57 മിനിറ്റിൽ ആന്റെ റെബിച്ചും ആണ് മിലാനായി ഗോളുകൾ നേടിയത്.

72 മിനിറ്റിൽ റാഫേൽ ലിയേയുടെ ഗോൾ മിലാന്റെ ജയം പൂർത്തിയാക്കി. ജയത്തോടെ മിലാൻ പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്തേക്ക് ഉയർന്നു. അതേസമയം താരം താഴ്‌ത്തൽ ഒഴിവാക്കാൻ പൊരുതുന്ന ലെകെക്ക് തോൽവി വലിയ അടിയായി. നിലവിൽ 18 സ്ഥാനത്ത് ആണ് അവർ. അതേസമയം ഫിയോരന്റീന ബ്രേഷ്യയോട് 1-1 നു സമനില വഴങ്ങി. ഫിയോരന്റീനയുടെ കാൻസേരസ് ചുവപ്പ് കാർഡ് കണ്ട മത്സരത്തിൽ ആൽഫ്രഡോ ഡോണോരുമയുടെ പെനാൽട്ടി ഗോളിൽ ബ്രേഷ്യ ആണ് ആദ്യം മുന്നിലെത്തിയത് എന്നാൽ ജർമൻ പെസല്ലയിലൂടെ ഫിയോരന്റീന സമനില പിടിച്ചു. നിലവിൽ ബ്രേഷ്യ ലീഗിൽ അവസാനസ്ഥാനത്തും ഫിയോരന്റീന പതിനാലാം സ്ഥാനത്തും ആണ്.

Advertisement