ഫ്രീകിക്ക് ഗോളുമായി ഇബ്ര, വമ്പൻ ജയവുമായി മിലാൻ നാപ്പോളിക്ക് തൊട്ടു പിറകിൽ

Screenshot 20211202 031854

ഇറ്റാലിയൻ സീരി എയിൽ ദുർബലമായ ജെനോവയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്തു എ. സി മിലാൻ. ജയത്തോടെ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള നാപ്പോളിയെക്കാൾ വെറും ഒരു പോയിന്റ് പിറകിൽ എത്താനും മിലാനു ആയി. മത്സരത്തിൽ വ്യക്തമായ ആധിപത്യം ആണ് മിലാൻ പുലർത്തിയത്. മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ മികച്ച ഫ്രീക്കിക്കിലൂടെ സ്ലാട്ടൻ ഇബ്രമോവിച് ആണ് മിലാനു ആദ്യ ഗോൾ സമ്മാനിക്കുന്നത്. സീസണിൽ ഇബ്ര നേടുന്ന രണ്ടാം ഫ്രീകിക്ക് ഗോൾ ആയിരുന്നു ഇത്.

തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് ഹെഡറിലൂടെ ജൂനിയർ മെസിയാസ് ആണ് മിലാനു രണ്ടാം ഗോൾ സമ്മാനിക്കുന്നത്. തുടർന്ന് രണ്ടാം പകുതിയിൽ 61 മത്തെ മിനിറ്റിൽ ബ്രാഹിം ഡിയാസിന്റെ പാസിൽ നിന്നു തന്റെ രണ്ടാം ഗോൾ കണ്ടത്തിയ ജൂനിയർ മെസിയാസ് മിലാൻ ജയം പൂർത്തിയാക്കുക ആയിരുന്നു. ജയത്തോടെ ഇന്ററിൽ നിന്നു ലീഗിലെ രണ്ടാം സ്ഥാനം വീണ്ടെടുത്ത മിലാൻ ഒന്നാമതുള്ള നാപ്പോളിക്ക് ഒരു പോയിന്റ് മാത്രം പിറകിൽ എത്തി.

Previous articleഅവസരങ്ങൾ പാഴാക്കിയതിനു പരിഹാരമായി അതുഗ്രൻ ഓവർ ഹെഡ് ഗോൾ നേടി നീൽ മൗപെ
Next articleരണ്ടു ഗോൾ മുൻതൂക്കം കളഞ്ഞു കുളിച്ചു അവസാന നിമിഷം സമനില വഴങ്ങി നാപ്പോളി