സീരി എ സീസൺ പുനരാരംഭിക്കാനുള്ള ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷന്റെ നീക്കങ്ങൾക്ക് അനുകൂലമായി വോട്ട് ചെയ്ത് സീരി എ ക്ലബുകൾ. ഇന്നലെ നടന്ന ചർച്ചയിൽ സീരി എയിലെ 20 ക്ലബുകളും സീസൺ പുനരാരംഭിച്ച് പൂർത്തിയാക്കണം എന്നു തന്നെ പറഞ്ഞു. ഇതിനു വേണ്ടി ഗവണ്മെന്റ് പറയുന്ന നിർദ്ദേശങ്ങൾ അംഗീകരിക്കാൻ തയ്യാറാണ് എന്നും ക്ലബുകൾ പറഞ്ഞു.
മെയ് 18മുതൽ പരിശീലനം പുനരാരംഭിക്കാൻ സർക്കാർ ഇപ്പോൾ ഇറ്റലിയിലെ ക്ലബുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. അന്ന് മുതൽ പരിശീലനം തുടങ്ങി ജൂൺ പകുതിയോടെ സീസൺ പൂർത്തിയാക്കാൻ ആണ് ഉദ്ദേശിക്കുന്നത്. പുതിയ ഫിക്സ്ചറുകൾ ഒന്നോ രണ്ടോ ആഴ്ചക്കകം പുറത്തു വിടാൻ സാധ്യതയുണ്ട്.