ഫുട്ബോൾ സീസൺ ഒരു വിധത്തിലും ഉപേക്ഷിക്കാൻ ആവില്ല എന്ന് ഇറ്റാലിയൻ എഫ് എ പ്രസിഡന്റ് ഗ്രവിന. സീസൺ ഉപേക്ഷിക്കുക ആണെങ്കിൽ അത് ഇറ്റാലിയൻ ഫുട്ബോളിന്റെ മരണമായിരിക്കും എന്ന് എല്ലാവരും ഓർക്കണം എന്ന് ഗ്രവിൻ പറഞ്ഞു. കഴിഞ്ഞ ദിവസം ഇറ്റാലിയൻ കായിക മന്ത്രി ആയ സ്പഡഫോറ സീസൺ ഉപേക്ഷിക്കണം എന്ന് പറഞ്ഞിരുന്നു.
ഫ്രാൻസിലും ഹോളണ്ടിലും ചെയ്തതു പോലെ ഇറ്റലിയിലും ഫുട്ബോൾ സീസൺ ഉപേക്ഷിക്കണം എന്നും അടുത്ത സീസണു വേണ്ടി ഒരുങ്ങണം എന്നുമായിരുന്നു സ്പഡഫോറയുടെ നിർദ്ദേശം. എന്നാൽ അത് അംഗീകരിക്കാൻ ആവില്ല എന്ന് ഗ്രവിന പറയുന്നു. സീസൺ ഉപേക്ഷിച്ചാൽ 800മില്യൺ യൂറോ ആകും നഷ്ടം ഇത് ഗവണ്മെന്റ് വീട്ടുമോ എന്നും അദ്ദേഹം ചോദിക്കുന്നു.