സീരി എ മത്സര ക്രമം എത്തി, യുവന്റസ്-നാപോളി പോരാട്ടം നേരത്തെ

na

Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റാലിയൻ സീരി എ യുടെ മത്സര ക്രമം പുറത്തുവിട്ടു. ആഗസ്റ്റ് 25 ന് തുടങ്ങുന്ന ലീഗിലെ ആദ്യ ആഴ്ചയിലെ ശ്രദ്ധേയ പോരാട്ടം കാർലോ ആഞ്ചലോട്ടിയുടെ നാപോളിക്ക്. ശക്തരായ ഫിയോരന്റീനയെ ആണ് എവേ മത്സരത്തിൽ നാപോളിക്ക് നേരിടേണ്ടി വരിക. റൊണാൾഡോയുടെ യുവന്റസിന് എവേ മത്സരത്തിൽ പാർമയാണ് എതിരാളികൾ. അന്റോണിയോ കോണ്ടേയുടെ ഇന്ററിന് ദുർബലരായ ലെസ്സയാണ്‌ എതിരാളികൾ.

മൗറീസിയോ സാരി യുവന്റസ് പരിശീലകനായതോടെ ഫുട്‌ബോൾ ആരാധകർ കാത്തിരിക്കുന്ന നാപോളി- യുവന്റസ് പോരാട്ടം ഇത്തവണ മാച്ച് ഡേ 2 ൽ തന്നെ കാണാൻ സാധിക്കും. സെപ്റ്റംബർ 1 നാണ് സാരി തന്റെ മുൻ ടീമായ നാപോളിയെ നേരിടുക. യുവന്റസിന്റെ മൈതാനതാണ്‌ മത്സരം അരങ്ങേറുക. സെപ്റ്റംബർ 22 നാണ് സീസണിലെ ആദ്യ മിലാൻ ഡർബി അരങ്ങേറുക.

മാച് ഡേ 1 ലെ മത്സരങ്ങൾ താഴെ പറയും പ്രകാരമാണ്

Cagliari v Brescia
Fiorentina v Napoli
Hellas Verona v Bologna
Inter v Lecce
Parma v Juventus
Roma v Genoa
Sampdoria v Lazio
SPAL v Atalanta
Torino v Sassuolo
Udinese v AC Milan