അലക്സ് സാൻഡ്രോയ്ക്കും പരിക്ക്

- Advertisement -

യുവന്റസ് ടീമിൽ വീണ്ടും പരിക്ക്. ഫുൾബാക്കായ അലക്സ് സാൻഡ്രോയ്ക്കാണ് ഇപ്പോൾ പരിക്കേറ്റിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന കോപ ഇറ്റാലിയ ഫൈനലിനിടയിൽ ആയിരുന്നു സാൻടട്രോയ്ക്ക് പരിക്കേറ്റത്. മുട്ടിനേറ്റ പരിക്ക് സാരമുള്ളതാണ് എന്നാണ് ആദ്യ റിപ്പോർട്ടികൾ. താരം ഒരുമാസം എങ്കിലും പുറത്തിരിക്കേണ്ടി വരും.

ചിലപ്പോൾ ഇനി ഈ സീസണിൽ സാൻട്രോയ്ക്ക് കളിക്കാനേ ആയേക്കില്ല. നാളെ സീരി എ തുടങ്ങാൻ ഇരിക്കെ ആണ് സാൻട്രോയ്ക്ക് പരിക്കേറ്റിരിക്കുന്നത്. കഴിഞ്ഞ ദിവസം ഖെദീരയും പരിക്ക് കാരണം ആഴ്ചകളോളം പുറത്തിരിക്കുമെന്ന് യുവന്റസ് അറിയിച്ചിരുന്നു.

Advertisement