സീരി എ യിലെ യുവന്റസിന്റെ ജെനോവയ്ക്കെതിരായ മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ കളിക്കില്ല. നിലവിൽ 18 പോയിന്റിന്റെ ലീഡുമായി കിരീടം യുവന്റസ് ഉറപ്പിച്ച മട്ടാണ്. ചാമ്പ്യൻസ് ലീഗിൽ റൊണാൾഡോയുടെ ഹാട്രിക്കിന്റെ പിൻബലത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനെ മറികടന്ന് യുവന്റസ് ക്വാർട്ടർ ഫൈനലിൽ എത്തിയിരുന്നു.
ചാമ്പ്യൻസ് ലീഗ്ക്വാർട്ടറിൽ അയാക്സ് ആണ് യുവന്റസിന്റെ എതിരാളികൾ.കോസ്റ്റ, ക്വാഡ്രാഡോ, സമി ഖേദിര എന്നിവരും പരിക്കിന്റെ പിടിയിലാണ്. ചാമ്പ്യൻസ് ലീഗിൽ മുടന്തി കളം വിട്ട മരിയോ മൻസുകിച്ച് യുവന്റസ് സ്‌ക്വാഡിലുണ്ട്.
സ്‌ക്വാഡ്
Szczesny, Chiellini, Caceres, Pjanic, Dybala, Alex Sandro, Matuidi, Mandzukic, Kean, Bonucci, Cancelo, Pinsoglio, Perin, Emre Can, Rugani, Bentancur, Bernardeschi, Spinazzola, Nicolussi Caviglia, Moreno













