ഇന്ന് ഗോളടിച്ചാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ബാറ്റിസ്റ്റ്യൂട്ടയ്ക്ക് ഒപ്പം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് യുവന്റസും സ്പാലും തമ്മിൽ ഉള്ള മത്സരത്തിൽ ഗോളടിച്ചാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു റെക്കോർഡിനൊപ്പം എത്തും. സീരി എയിൽ തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഗോളടിച്ചു എന്ന റെക്കോർഡിലാകും റൊണാൾഡോ എത്തുക. ലീഗിൽ അവസാനം ഇറങ്ങിയ പത്ത് മത്സരങ്ങളിലും ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ കണ്ടെത്തിയിരുന്നു.

തുടർച്ചയായ പത്താം സീരി എ മത്സരത്തിലും ഗോൾ നേടിയതോടെ റൊണാൾഡോ യുവന്റസിനായി തുടർച്ചയായി 10 ലീഗ് മത്സരങ്ങളിൽ ഗോളടിക്കുന്ന ആദ്യ താരമായി മാറിയിരുന്നു. ഇനി ഗോളടിച്ചാൽ ഇറ്റാലിയൻ ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ തുടർച്ചയായി ഗോളടിച്ച താരമായും റൊണാൾഡോയ്ക്ക് മാറാം. 11 മത്സരങ്ങളിൽ തുടർച്ചയായി ഗോളടിച്ച ബാറ്റിസ്റ്റ്യൂട്ടയ്ക്കാണ് ഇപ്പോൾ ഈ റെക്കോർഡ്. 1994/95 സീസണിലായിരുന്നു ഫിയൊറെന്റീന താരമായിരുന്ന ബാറ്റിസ്റ്റ്യൂട്ട ഈ റെക്കോർഡ് ഇട്ടത്. അവസാന 10 ലീഗ് മത്സരങ്ങളിൽ നിന്നായി 15 ഗോളുകൾ നേടിയ യുവന്റസ് താരം റൊണാൾഡോ മികച്ച ഫോമിലാണ് ഉള്ളത്.