ഇറ്റലിയിൽ ചരിത്രമെഴുതി ക്രിസ്റ്റിയാനോ റൊണാൾഡോ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റലിയിൽ ചരിത്രമെഴുതി സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ. സാംപ്‌ടോറിയക്കെതിരായ മത്സരത്തിൽ രണ്ടാം മിനുട്ടിൽ ഗോളടിച്ചതിനെ തുടർന്നാണ് സീരി എ യിൽ മറ്റൊരു നേട്ടം റൊണാൾഡോ സ്വന്തം പേരിലാക്കിയത്. ഒരു സീസണിൽ ഏറ്റവുമധികം ഗോളടിച്ച പോർച്ചുഗീസ് താരമെന്ന ബഹുമതിയാണ് റൊണാൾഡോ സ്വന്തമാക്കിയത്. ഇറ്റാലിയൻ ലീഗിന്റെ ആദ്യ പകുതി അവസാനിക്കാനിരിക്കെ പതിമൂന്നാം ഗോൾ നേടിയാണ് റൊണാൾഡോ ഈ നേട്ടം സ്വന്തമാക്കിയത്.

യുവന്റസിന്റെ തന്നെ താരമായിരുന്ന റൂയി ബറോസ് ആയിരുന്നു 12 ഗോളുമായി സീരി എ യിൽ ഒരു സീസണിൽ ഏറ്റവുമധികം ഗോളടിച്ച താരം. 88-89. സീസണിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ബാരോസിനെക്കളിലും പത്ത് മത്സരാൾ കുറവിൽ നിൽക്കെ തന്നെ റൊണാൾഡോ അദ്ദേഹത്തെ മറികടന്നു. സീരി എ യിൽ ഏറ്റവുമധികം ഗോളടിച്ച പോർച്ചുഗീസ് താരമെന്ന നേട്ടം റൂയി കോസ്റ്റയുടെ പേരിലാണ്. മിലാനും ഫിയോറെന്റീനയ്ക്കും വേണ്ടി 50 ഗോളാണ് കോസ്റ്റ നേടിയിട്ടുള്ളത്.