റൊണാൾഡോക്ക് പിന്നാലെ യുവന്റസിൽ ഒരു താരത്തിന് കൂടെ കൊറോണ

20201014 214640
- Advertisement -

യുവന്റസ് ടീമിൽ ഒരു താരത്തിന് കൂടെ കൊറോണ. അമേരിക്കൻ മിഡ്ഫീൽഡറായ മക്കെന്നി ആണ് പുതുതായി കൊറോണ പോസിറ്റീവ് ആയിരിക്കുന്നത്. കഴിഞ്ഞ ദിവസം ക്രിസ്റ്റ്യാനോ റൊണാൾഡോയും കൊറോണ പോസിറ്റീവ് ആയിരുന്നു. റൊണാൾഡോ ദേശീയ ടീമിനൊപ്പം ഉള്ളപ്പോൾ ആയിരുന്നു കൊറോണ പോസിറ്റീവ് ആയിരുന്നത്. അതിനാൽ അത് യുവന്റസ് ടീമിനെ ബാധിച്ചിരുന്നില്ല.

എന്നാൽ മക്കെന്നി സ്ക്വാഡിനൊപ്പം ഇരിക്കെ കൊറോണ പോസിറ്റീവ് ആയതിനാൽ യുവന്റസ് ടീം മുഴുവൻ ഐസൊലേഷനിൽ പോകും. എല്ലാവർക്കും കൊറോണ പരിശോധന നടത്തി നെഗറ്റീവ് ആയാൽ മാത്രമെ ഇനി ഐസൊലേഷനിൽ നിന്ന് താരങ്ങൾക്ക് പുറത്ത് വരാൻ ആവുകയുള്ളൂ. കഴിഞ്ഞ ദിവസം യുവന്റസിലെ രണ്ട് ഒഫീഷ്യൽസിനും കൊറോണ സ്ഥിരീകരിച്ചിരുന്നു.

Advertisement