ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിന്റെ സീസണിലെ മികച്ച താരം

- Advertisement -

യുവന്റസിന്റെ ഈ സീസണിലെ മികച്ച താരത്തിനുള്ള മോസ്റ്റ് വാല്യുബിൾ പ്ലയർ പുരസ്കാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സ്വന്തം. കഴിഞ്ഞ സീരി എ സീസണിലെ ഏറ്റവും മികച്ച താരമായി ഡിബാലയെ തിരഞ്ഞെടുത്തിരുന്നു. എന്നാൽ യുവന്റസിന്റെ താരത്തിനുള്ള പുരസ്കാരം ലഭിച്ചത് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ആണ്. ഈ സീസണിൽ യുവന്റസിനു വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയ രണ്ടു താരങ്ങൾ ആയിരുന്നു റൊണാൾഡോയും ഡിബാലയും.

ഈ സീസണിൽ യുവന്റസിന്റെ സ്കോറിങ് റെക്കോർഡുകൾ എല്ലാം തകർക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ആയിരുന്നു. 37 ഗോളുകളാണ് ഈ സീസണിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിനായി നേടിയത്. യുവന്റസ് ചരിത്രത്തിൽ ആദ്യമായാണ് ഒരു താരം ഒരു സീസണിൽ 37 ഗോളുകൾ നേടുന്നത്. കഴിഞ്ഞ സീസണിലും ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ ആയിരുന്നു യുവന്റസിന്റെ എം വി പി. സീസണിലെ താരമായെങ്കിലും ഒരു കിരീടത്തിൽ മാത്രം സീസൺ ഒതുങ്ങി പോയതിന്റെ നിരാശയിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഉള്ളത്.

Advertisement