2018 കരിയറിലെ ഏറ്റവും മികച്ച വർഷം – ക്രിസ്റ്റിയാനോ റൊണാൾഡോ

Jyotish

2018 കരിയറിലെ തന്റെ ഏറ്റവും മികച്ച വർഷമാണെന്നു സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ. റയൽ മാഡ്രിഡിൽ നിന്നും ഇറ്റലിയിലെ ചാമ്പ്യന്മാരായ യുവന്റസിൽ എത്തിയതും റയൽ മാഡ്രിഡിനോടൊപ്പം ചാമ്പ്യൻസ് ലീഗ് വീണ്ടും നേടാനായതും കഴിഞ്ഞ വർഷത്തെ മികച്ചതാക്കുന്നെന്നും താരം പറഞ്ഞു.

തുടർച്ചയായ മൂന്നാം തവണയും റയൽ മാഡ്രിഡിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്താൻ റൊണാൾഡോയ്ക്ക് സാധിച്ചു. പിന്നാലെ തന്നെ 112 മില്യൺ യൂറോയ്ക്ക് മാഡ്രിഡ് വിട്ട് ടൂറിനിലേക്ക് റൊണാൾഡോ കുടിയേറി. ഫിഫയുടെ മികച്ച താരത്തിനുള്ള അവാർഡും ബാലൺ ദിയോറും നേടാനായില്ലെങ്കിലും റൊണാൾഡോ 2018 നെ മികച്ച വർഷമായിട്ടാണ് കാണുന്നത്.