ഇത് ഫുട്ബോൾ ലോകത്തിനു മാതൃക, പുതിയ ക്യാമ്പെയിനുമായി റോമ

Photo: Twitter/@ASRomaEN

ഇത് ഫുട്ബോൾ ലോകത്തിനു മാതൃക. കാണാതായ കുട്ടികളെ കുറിച്ചൊരു പുതിയ ക്യാമ്പെയിനുമായി റോമ. ട്രാൻസ്ഫർ ജാലകം തുറന്നതിനു ശേഷം ഫുട്ബോൾ ലോകം തിരക്കിലാണ്. ഓരോ ഫുട്ബോൾ ആരാധകനും കാത്തിരിക്കുന്നത് പുതിയ ട്രാൻസ്ഫർ അപ്‌ഡേറ്റുകൾക്കായാണ്. അതുകൊണ്ടു തന്നെ ഓരോ ട്രാൻസ്ഫർ അനൗൺസ്‌മെന്റ് വീഡിയോയ്ക്കുമൊപ്പം കാണാതായ കുട്ടികളെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുകയാണ്.

ട്രാൻസ്ഫർ വീഡിയോയിലൂടെ കാണാതായ കുട്ടികളെ കുറിച്ച് വിലയേറിയ എന്തെങ്കിലും വിവരങ്ങൾ പുറത്ത് വരുമെന്ന പ്രതീക്ഷയിലാണ് റോമ ഈ കാമ്പെയിൻ ആരംഭിച്ചത്. സോഷ്യൽ മീഡിയയിൽ എ എസ് റോമയുടെ ഹാൻഡിലുകൾക്ക് കൾട്ട് ഫോള്ളോവിങ്ങാനുള്ളത്. റോമയുടെ ട്വിറ്റെർ ഹാൻഡിൽ കഴിഞ്ഞ സീസണിൽ ചെയ്ത ട്രാൻസ്ഫർ വീഡിയോ വൈറൽ ആയിരുന്നു.

Previous articleസാഹയെ സ്വന്തമാക്കാൻ ഒരുങ്ങി ആഴ്സണൽ
Next articleബയേണിൽ ഹെർണാണ്ടസിനും പവാർദിനും പുതിയ ജേഴ്സി നമ്പറുകൾ