ഇന്നലെ കോൺഫറൻസ് ലീഗിൽ റോമക്ക് ഏറ്റ വലിയ പരാജയത്തിന്റെ കുറ്റം താരങ്ങളുടെ തലയിൽ ഇട്ട് പരിശീലകൻ ജോസെ മൗറീനോ. നോർവീജിയൻ ക്ലബായ ബോഡോയെ താൻ വില കുറച്ച് കണ്ടതല്ല പരാജയത്തിന് കാരണം എന്നും തന്റെ താരങ്ങളെ താൻ വൻ കളിക്കാർ ആണെന്ന് കരുതിയതാണ് പ്രശ്നം എന്നും ജോസെ മത്സര ശേഷം പറഞ്ഞു. ബോഡോ ഗ്ലിംറ്റിന്റെ താരങ്ങൾ മോടോ ജിപിയിലും റോമ താരങ്ങൾ ബൈസൈക്കിളിൽ എന്നതും പോലെ ആയിരുന്നു ഇന്നലെ മത്സരം എന്നും ജോസെ പറഞ്ഞു.
റോമയ്ക്ക് ആദ്യ ഇലവന് അപ്പുറം നല്ല സ്ക്വാഡ് ഇല്ല എന്നും അതാണ് പ്രശ്നം എന്നും ജോസെ പറയുന്നു.
“ഈ പരാജയം എന്റെ ഉത്തരവാദിത്തമാണ്, ഞാൻ ഈ കളിക്കാരെ ഉപയോഗിക്കാൻ താൻ ആണ് തീരുമാനിച്ചത്. എന്നിരുന്നാലും, ഞാൻ ആദ്യ ടീമിനെ കളിപ്പിച്ചിരുന്നെങ്കിൽ ആർക്കെങ്കിൽ ഒരാൾക്ക് പരിക്കേൽക്കുകയോ മറ്റോ ചെയ്തേനെ, അപ്പോൾ ഞങ്ങൾ ഞായറാഴ്ച നാപോളിക്കെതിരെ നാലോ അഞ്ചോ ഗോളുകൾ വഴങ്ങുകയും ചെയ്യും.” ജോസെ രോഷത്തോടെ പറഞ്ഞു. ഇന്നലെ 6-1ന്റെ പരാജയം ആണ് റോമ ഏറ്റുവാങ്ങിയത്.