റോമാ പ്രസിഡന്റായ ജെയിംസ് പാലോട്ടയ്‌ക്കെതിരെ റോമാ ആരാധകരുടെ പ്രതിഷേധം . സമീപ കാലത്ത് ഏറ്റവും മോശം പ്രകടനമാണ് റോമാ കാഴ്ച വെച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ച വെച്ച റോമയ്ക്ക് ഈ സീസണിൽ ഇതുവരെ ഒരു ജയം നേടാൻ സാധിച്ചില്ല. ഈ ആഴ്ച ബൊളോഞ്ഞായ്‌ക്കെതിരെ പരാജയപ്പെട്ടതോടു കൂടി തുടർച്ചയായ അഞ്ചാം മത്സരത്തിലും റോമയ്ക്ക് ജയമില്ല.
https://www.instagram.com/p/BoI-KQ8B9-M/?utm_source=ig_embed
പാലോട്ട ഗോ എവേ എന്ന ബാനറാണ് റോമയുടെ ആരാധകർ ഉയർത്തിയത്. പരിശീലകൻ ഡി ഫ്രാൻസെസ്കോയും ആരാധകരുടെ കടുത്ത വിമർശനത്തിന് ഇരയായി. കോച്ചിന്റെ സ്ഥാനം തെറിക്കാൻ സാധ്യതയുണ്ടെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്ലബ്ബിന്റെ ട്രാൻസ്ഫർ പോളിസിയെയും ആരാധകർ വിമർശിക്കുന്നുണ്ട്. ആലിസൺ, നൈൻഗോളാൻ, കെവിൻ സ്ട്രൂട്ട്മാൻ എന്നിവരെയാണ് റോമാ വിറ്റത്.













