കൊറോണ വൈറസ് ബാധ യൂറോപ്പിൽ താണ്ഡവമാടിയപ്പോൾ ഇരയാക്കപ്പെട്ട രാജ്യമാണ് ഇറ്റലി. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇറ്റലിയെ കാത്തിരിക്ക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോളും രാജ്യം കൊറോണയിൽ നിന്നും പൂർണമായും മുക്തരായിട്ടില്ല. ഫുട്ബോളിനേയും കൊറോണ ശക്തമായി ബാധിച്ചിട്ടുണ്ട്. പല ഇറ്റാലിയൻ ക്ലബ്ബുകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
ക്ലബ്ബിനേയും ഇറ്റലിയേയും സഹായിക്കാനായി നാല് മാസത്തെ ശമ്പളം ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഇറ്റാലിയൻ ക്ലബ്ബായ റോമ. റോമയിലെ താരങ്ങളും കോച്ച് ഫോൺസെസ്കോയും റോമടീം സ്റ്റാഫും തങ്ങളുടെ ശമ്പളം ഒഴിവാക്കിയിരിക്കുകയാണ്. മാർച്ച് മുതൽ ജൂൺ വരെയുള്ള ശമ്പളം ത്യജിച്ചിരിക്കുകയാണ് റോമ ക്ലബ്ബ് ഒഫീഷ്യൽസ്. ഇതിനു മുൻപ് സാലറിയുടെ ഒരു ഭാഗം ഒഴിവാക്കി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും റോമ ഉപയോഗിച്ചിരുന്നു.