അറ്റലാന്റയുടെ 19കാരനായ മധ്യനിര താരം മരണപ്പെട്ടു

Newsroom

ഇറ്റാലിയൻ ക്ലബായ അറ്റലാന്റയുടെ യുവ താരം ആൻഡ്രെ റിനാൾഡി മരണപ്പെട്ടു. 19കാരനായ താരത്തെ മൂന്ന് ദിവസം മുമ്പ് മസ്തിഷ്കത്തിൽ കാണപ്പെട്ട വീക്കം കാരണം ആശുപത്രിയിൽ എത്തിച്ചിരുന്നു. അന്ന് മുതൽ തീവ്രപരിചരണ വിഭാഗത്തിൽ ആയിരുന്നു. ഇന്ന് ഔദ്യോഗികമായി മരണം സ്ഥിരീകരിച്ചിരിക്കുകയാണ്. ഫുട്ബോൾ ലോകത്തിന് വലിയ ഞെട്ടൽ നൽകുന്ന വാർത്തയാണിത്.

ഇറ്റാലിയൻ ക്ലബായ ലഗനാനോയിൽ ലോൺ അടിസ്ഥാനത്തിൽ കളിക്കുകയായിരുന്നു റിനാൾഡി. വീട്ടിൽ പരിശീലനം നടത്തുന്ന അവസ്ഥയിലാണ് ആരോഗ്യ നില വഷളായത്. അറ്റലാന്റയുടെ യുവ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. അടുത്ത വർഷം അറ്റലാന്റയ്ക്കായി സീനിയർ അരങ്ങേറ്റം നടത്തും എന്ന് കരുതപ്പെട്ടിരുന്ന താരമാണ്. മധ്യനിരയിൽ ആണ് റിനാൾഡി കളിച്ചിരുന്നത്.