സീരി എയുടെ ഈ സീസൺ ഇനി എപ്പോൾ തുടങ്ങണം എന്ന് തീരുമാനിക്കേണ്ടത് ഗവൺമെന്റ് അല്ല മറിച്ച് ഡോക്ടർമാർ ആണ് എന്ന് സാമ്പ്ഡോറിയയുടെ പരിശീലകൻ ആയ റനിയേരി. കളി തുടങ്ങാം എന്ന് ഗവണ്മെന്റ് അധികൃതർക്ക് സുഖമായി പറയാം എന്നാൽ ഇതിലെ പ്രശ്നം അറിയുന്നത് ഡോക്ടർമാർക്ക് ആണ്. റനിയേരി പറഞ്ഞു.
താരങ്ങളുടെ ജീവന് ഭീഷണിയാകുന്ന ഒരു നീക്കത്തെയും അംഗീകരിക്കാൻ ആവില്ല എന്നും അദ്ദേഹം പറഞ്ഞു. സാമ്പ്ഡിയോറയിലെ തന്നെ ചില താരങ്ങൾക്ക് നേരത്തെ കൊറോണ ബാധിച്ചിരുന്നു. അവരൊക്കെ ആരോഗ്യത്തിലേക്ക് തിരിച്ചുവന്നു എന്ന് റനിയേരി പറഞ്ഞു. ഫുട്ബോൾ നിഷ്പക്ഷ വേദികളിൽ നടത്തണമെന്ന സർക്കർ നിർദ്ദേശവും റനിയേരി തള്ളി. ഇറ്റലിയിൽ തന്നെ കൊറോണ കാര്യമായി ബാധിക്കാത്ത സ്ഥലത്ത് ചെന്ന് സീരി എ കളിക്കാൻ എന്നായിരുന്നു നിർദ്ദേശം. എന്നാൽ കളി തുടങ്ങുന്നു എങ്കിൽ അത് രാജ്യം ആരോഗ്യത്തിലേക്ക് തിരിച്ചു വന്നിട്ട് മതി എന്ന് റനിയേരി പറഞ്ഞു