സൗദിയിലെ സൂപ്പർ കപ്പ്, ഇറ്റലിയിൽ പ്രതിഷേധം കനക്കുന്നു

സൗദി അറേബിയയിലാണ് ഇപ്രാവശ്യത്തെ ഇറ്റാലിയൻ സൂപ്പർ കപ്പ്. ജനുവരി 16 നാണ് മിലാനും യുവന്റസും തമ്മിലുള്ള സൂപ്പർ കപ്പ് മത്സരം നടക്കുക. അതിനിടയിൽ ഇറ്റലിയിൽ സൂപ്പർ കപ്പിനെതിരായ പ്രതിഷേധം കനക്കുന്നു. സൂപ്പർ കപ്പിനായുള്ള സ്റേഡിയത്തിലേക്കുള്ള സ്ത്രീ പ്രവേശനം ആണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. സ്ത്രീകൾക്ക് പ്രത്യേക സെക്ഷനിൽ ഇരിപ്പിടം ഒരുക്കി സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിക്കുമെന്ന സംഘാടകരുടെ തീരുമാനമാണ് പ്രതിഷേധത്തിന് കാരണം.

സൗദിയിലെ നിയമനുസരിച്ച് ജിദ്ദയിലും റിയാദിലും ദമാമിലും പ്രത്യേക സെക്ഷനുകളിലായി വനിതാ ആരാധകരെ പ്രവേശിപ്പിക്കാറുണ്ട്, സ്ത്രീകളുടെ അവകാശങ്ങൾക്കും സ്ത്രീ സുരക്ഷയ്ക്കും വേണ്ടി കാമ്പെയിൻ സംഘടിപ്പിക്കുന്ന സീരി എ തന്നെ സ്ത്രീകളുടെ അവകാശങ്ങൾ ലംഘിക്കുന്ന സൗദിയിൽ മത്സരം നടത്തുന്നത് അംഗീകരിക്കാനാവില്ല എന്നാണ് പ്രതിഷേധക്കാരുടെ വാദം.