പോഗ്ബയുമായി വീണ്ടും ഒരുമിക്കണം എന്ന് ഡിബാല

- Advertisement -

Duപോഗ്ബയുമായി വീണ്ടും ഒരുമിച്ച് കളിക്കാൻ ആഗ്രഹമുണ്ട് എന്ന് യുവന്റസ് താരം ഡിബാല. പോഗ്ബ യുവന്റസിലേക്ക് തിരിച്ചുവരും എന്ന് അഭ്യൂഹങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഡിബാലയുടെ പ്രതികരണം. മുമ്പ് പോഗ്ബ യുവന്റസിൽ ഉണ്ടായിരുന്നപ്പോൾ ഡിബാലയുമായി മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ചിരുന്നു. പോഗ്ബ അസാധ്യ ടാലന്റ് ആണ് എന്നും പോഗ്ബയ്ക്ക് ഒപ്പം ഗ്രൗണ്ടിൽ ഇറങ്ങുന്നത് എളുപ്പമാണ് എന്നും ഡിബാല പറഞ്ഞു.

പോഗ്ബയുമായി ഒരുമിച്ച് ഒരുപാട് നല്ല നിമിഷങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നു അവയൊക്കെ ഒരിക്കൽ കൂടെ പുനസൃഷ്ടിക്കണം എന്ന് ആഗ്രഹമുണ്ട് എന്നും ഡിബാല പറഞ്ഞു. പോഗ്ബ കളത്തിൽ ഉള്ളതിനേക്കാൾ പോഗ്ബയിലെ വ്യക്തിയെ ആണ് തനിക്ക് ഏറെ ബഹുമാനം എന്നും ഡിബാല പറഞ്ഞു. ഇപ്പോൾ കൊറോണയെ കീഴ്പ്പെടുത്തിയ ഡിബാല പരിശീലനം പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ്.

Advertisement