സീരി എ പുനരാരംഭിക്കാൻ തന്നെയാണ് ഇപ്പോഴും ഇറ്റാലിയൻ ഫുട്ബോൾ അധികൃതരുടെ തീരുമാനം. എന്നാൽ കൊറോണ ഇനിയും തടസ്സമായി നിന്നാൽ ലീഗിലെ സ്ഥാനങ്ങൾ പ്ലേ ഓഫിലൂടെ തീരുമാനിക്കും എന്ന് ഇറ്റലിയിലെ ഫുട്ബോൾ കൗൺസിൽ അറിയിച്ചു. ലീഗ് പുനരാരംഭിച്ച് വീണ്ടും നിർത്തേണ്ടി വന്നാൽ ആകും ഈ നീക്കം. പ്ലേ ഓഫും പ്ലേ ഔട്ടും ആകും ഇതിനായി നടത്തുക.
ലീഗിലെ ആദ്യ സ്ഥാനക്കാരെയും ചാമ്പ്യൻസ് ലീഗ് യൂറോപ്പ ലീഗ് സ്ഥാനകകരെയും കണ്ടെത്താൻ ആകും പ്ലേ ഓഫ് നടത്തുക. റിലഗേഷനിൽ പൊരുതുന്നവരെ ഉൾപ്പെടുത്തി പ്ലേ ഔട്ടും നടത്തും. ഇത് ഇറ്റലിയിലെ എല്ലാ ഡിവിഷനിലും നടത്തും എന്നും അങ്ങനെ മാത്രമെ ലീഗിലെ സ്ഥാനങ്ങൾ നിർണയിക്കൂ എന്നും ഫുട്ബോൾ കൗൺസിൽ അറിയിച്ചു. ഇപ്പോഴും സാധാരണ രീതിയിൽ ലീഗ് നടത്താൻ തന്നെയാണ് ഉദ്ദേശം. അതിന് ഒരു വഴിയും ഇല്ലായെങ്കിൽ ആകും ഈ പ്ലേ ഓഫും ഒലേ ഔട്ടും വേണ്ടി വരിക. ഓഗസ്റ്റ് 20നേക്ക് ലീഗുകൾ പൂർത്തിയാക്കാൻ ആണ് ഇറ്റലി ഇപ്പോൾ ഉദ്ദേശിക്കുന്നത്. സെപ്റ്റംബറിൽ അടുത്ത് സീസൺ തുടങ്ങാനാണ് പദ്ധതികൾ.