ഇറ്റാലിയൻ പരിശീലകരെ വിമർശിച്ച് ഇറ്റാലിയൻ ഇതിഹാസ താരം പിർലോ. ഇറ്റലിയിലെ ക്ലബുകൾ ഇറ്റലിയിലെ യുവതാരങ്ങൾക്ക് അവസരം നൽകാത്തതിലാണ് പിർലോ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. ഇറ്റലിയിലെ ക്ലബുകൾ സ്വന്തം നാട്ടിലെ യുവതാരങ്ങൾക്ക് അവസരം നൽകാതെ വിദേശ താരങ്ങളെ കളിപ്പിക്കുകയാണെന്ന് പിർലോ പറഞ്ഞു. പല വിദേശ താരങ്ങളും തങ്ങളുടെ രാജ്യത്തെ കളിക്കാരുടെ അത്ര മികച്ചതല്ല, എന്നിട്ടും ഇത് ആവർത്തിക്കപ്പെടുകയാണ് എന്നും പിർലോ പറഞ്ഞു.
സീരി എയിൽ മാത്രമല്ല സീരി ബിയും മറ്റു താഴ്ന്ന ലീഗുകളിലും ഇതെന്നെയാണ് സംഭവിക്കുന്നത് എന്നും പിർലോ പറഞ്ഞു. ഇതിന്റെ കാരണം പണം ആയിരിക്കണം വേറെ ഒരു കാരണവും താൻ കാണുന്നില്ല എന്നും ഇറ്റാലിയൻ ഇതിഹാസം പറഞ്ഞു. നേരത്തെ ഇറ്റാലിയൻ പരിശീലകൻ മാഞ്ചിനിയും ഇറ്റാലിയൻ താരങ്ങൾക്ക് അവസരം ഇല്ലാത്തതിനെ ചൂണ്ടികാണിച്ചിരുന്നു.