പാർമയെ മൂന്നാം ഡിവിഷനിൽ നിന്ന് തിരികെ സീരി എയിൽ എത്തിച്ച പരിശീലകൻ പുറത്ത്

- Advertisement -

ഇറ്റാലിയൻ ക്ലബായ പാർമ തങ്ങളുടെ പരിശീലകനായ റൊബേർടൊ ഡി അവേർസയെ പുറത്താക്കി. പാർമ സീരി സിയിൽ ഉള്ളപ്പോൾ ചുമലയേറ്റ റൊബേർട്ടോ ക്ലബിനെ സീരി എയിൽ മടക്കി എത്തിച്ച് ആരാധകരുടെ പ്രിയ കോച്ചായി മാറിയിരുന്നു. എന്നാൽ മാനേജ്മെന്റുമായുള്ള പ്രശ്നങ്ങൾ കാരണം ആണ് അദ്ദേഹത്തെ പുറത്താകിയത്. ക്ലബ് വിട്ടു എങ്കിലും തനിക്ക് യാതൊരു പരാതിയുമില്ല എന്ന് റൊബേർട്ടോ പറഞ്ഞു.

ഈ സീസണിൽ പാർമയെ 11ആം സ്ഥാനത്ത് ഫിനിഷ് ചെയ്യിപ്പിക്കാൻ അദ്ദേഹത്തിനായിരുന്നു. അതിനു മുമ്പ് സീരി എയിൽ മടങ്ങി എത്തിയ സീസണിൽ ക്ലബ് 14ആം സ്ഥാനത്തും ഫിനിഷ് ചെയ്തിരുന്നു. സീരി സിയിൽ നിന്നായിരുന്നു ഇദ്ദേഹം ക്ലബിന്റെ ചുമതല ഏറ്റത്. രണ്ട് വർഷം തുടർച്ചയായി പ്രൊമോഷൻ നേടിയായിരുന്നു പാർമ സീരി എയിലേക്ക് മടങ്ങു എത്തിയത്.

Advertisement