U21 ലോകകപ്പിലെ ഞെട്ടിപ്പിക്കുന്ന തോൽവിക്ക് പിന്നാലെ ഇറ്റാലിയൻ U21 ടീം പരിശീലകൻ ലൂയിജി ഡി ബിയാജിയോ രാജിവെച്ചു. U21 ലോകകപ്പ് ചാമ്പ്യന്മാരാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ഇറ്റലി സെമി കാണാതെ പുറത്താവുകയായിരുന്നു.
6 വർഷത്തിന് ശേഷമാണ് ലൂയിജി ഡി ബിയാജിയോ സ്ഥാനമൊഴിയുന്നത്. മുൻ റോമാ, ഇന്റർ മിലാൻ മധ്യനിര താരമായ ബിയാജിയോ അസൂറിപ്പടയ്ക്ക് വേണ്ടി 31 തവണ ബൂട്ടുകെട്ടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇറ്റാലിയൻ ദേശീയ ടീമിന്റെ കെയർ ടേക്കറായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീടാണ് റോബർട്ടോ മാൻചിനി ഇറ്റാലിയൻ ദേശീയ ടീം പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്.