പരിശീലകനെ പുറത്താക്കി ഇറ്റാലിയൻ ടീം

- Advertisement -

ഇറ്റാലിയൻ ടീമായ ചീവോ പരിശീലകനായ ലോറെൻസോ ഡി അന്നയെ പുറത്താക്കി. സീരി എ യിലെ പരിതാപകരമായ പ്രകടനമാണ് കോച്ചിന്റെ പുറത്തക്കലിലേക്ക് നയിച്ചത്. സീരി എ യിൽ ഏറ്റവും അവസാന സ്ഥാനത്തുള്ള ചീവോ മൈനസ് പോയന്റാണ് ഈ സീസണിലെ നേട്ടം.

ഫിനാൻഷ്യൽ ഇറഗുലാരിറ്റികൾ കാരണം ചീവോയുടെ മൂന്നു പോയന്റുകൾ സീരി എ അധികൃതർ കുറച്ചിരുന്നു. ലീഗിൽ ഒരൊറ്റ വിജയം നേടാൻ ചീവോയ്ക്ക് സാധിച്ചിരുന്നില്ല. ലീഗിൽ ഇതുവരെ ഒരു വിജയം പോലും നേടാത്ത രണ്ടു ടീമുകളാണ് ചീവോയും ഫ്രോസിനോനും. മുൻ ഇറ്റാലിയൻ കോച്ച് വെഞ്ചുറ ചീവോയുടെ പുതിയ കോച്ചായി ചുമതയേറ്റെടുക്കും.

Advertisement