യുവന്റസിന് മാത്രമല്ല നാപോളിക്കും കിരീട സാധ്യതയുണ്ട് – മാരെക് ഹാംസിക്ക്

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

സീരി എ യിൽ യുവന്റസിന് മാത്രമല്ല നാപോളിക്കും കിരീട സാധ്യതയുണ്ടെന്ന് നാപോളി ക്യാപ്റ്റൻ മാരെക് ഹാംസിക്ക്. കഴിഞ്ഞ സീസണിൽ കപ്പിനും ചുണ്ടിനും ഇടയിലാണ് നാപോളിക്ക് കിരീടം നഷ്ടമായത്. ലീഗിലെ അവസാന രണ്ടു മത്സരങ്ങളാണ് നാപോളിക്ക് തിരിച്ചടിയായത്.

എങ്കിലും യുവന്റസിനെ ടൂറിനിൽ പരാജയപ്പെടുത്തിയതിനു ശേഷം ആരാധകർ തന്ന സ്വീകരണം ഒരിക്കലും മറക്കാൻ കഴിയില്ലെന്നും നാപോളി താരം പറഞ്ഞു. അതെ സമയം ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും പുറത്തായത്തിലുള്ള നിരാശയും ഹാംസിക് മറച്ച് വെച്ചില്ല. കോച്ച് കാർലോ ആൻസലോട്ടിയുടെ കീഴിൽ മികച്ച പ്രകടനമാണ് നാപോളി കാഴ്ച വെക്കുന്നതെന്നു പറഞ്ഞ ഹാംസിക്, 2019 ൽ മികച്ച പ്രകടനം കാഴ്ച വെക്കാനാകുമെന്ന പ്രതീകഷയും പറഞ്ഞു.