ഹിഗ്വയിന് ചെൽസിയോ മിലാനോ വിലയിട്ടിട്ടില്ലെന്ന് യുവന്റസ് സി.ഇ.ഓ

യുവന്റസ് സ്‌ട്രൈക്കർ ഹിഗ്വയിന് വേണ്ടി ചെൽസിയോ എ.സി മിലാനോ ഓദ്യോഗികമായി വിലയിട്ടിട്ടില്ലെന്ന് യുവന്റസ് സി.ഇ.ഓ മാറോട്ട. അതെ സമയം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവോടെ താരം ക്ലബ് വിടാനുള്ള സാധ്യത യുവന്റസ് സി.ഇ.ഓ തള്ളിക്കളയുകയും ചെയ്തിട്ടില്ല. താരവുമായി യുവന്റസ് മാനേജ്‍മെന്റ് ചർച്ചകൾ നടത്തുന്നുണ്ടെന്നും സി.ഇ.ഓ കൂട്ടിച്ചേർത്തു.

മുൻ നാപോളി താരമായ ഹിഗ്വയിൻ അന്ന് നാപോളിയിൽ തന്നെ പരിശീലിപ്പിച്ചിരുന്ന സാരിയുടെ കൂടെ ചെൽസിയിലേക്ക് എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ എ.സി മിലാന്റെ ബൊനൂച്ചിയെ സ്വന്തമാക്കാൻ വേണ്ടി ഹിഗ്വയിനെ മിലാന് യുവന്റസിന് വിട്ടുകൊടുക്കുമെന്നും വാർത്തകൾ വന്നു. 2016ലാണ് നാപോളിയിൽ നിന്ന് 90മില്യൺ യൂറോക്ക് ഹിഗ്വയിൻ യുവന്റസിൽ എത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമിഥുന്‍ മഞ്ജുനാഥും സൗരഭ് വര്‍മ്മയും റഷ്യന്‍ ഓപ്പണ്‍ സെമിയില്‍
Next articleടി20യില്‍ ഇനി ഓസ്ട്രേലിയന്‍ മുഖ്യ സെലക്ടറുടെ ചുമതല കൂടി ജസ്റ്റിന്‍ ലാംഗര്‍ക്ക്