നാപോളി പ്രതിരോധ താരം കലിദു കോലിബാലിക്കെതിരെയാണ് വംശീയാധിക്ഷേപമുണ്ടായത്. ഇന്ന് നടന്ന നാപോളി ഇന്റർ മിലാൻ മത്സരത്തിനിടെയാണ് താരത്തിന് ഈ ദുരനുഭവം ഉണ്ടായത്. ഇറ്റലിയിൽ ആഫ്രിക്കൻ വംശജരായ താരങ്ങളെ കുരങ്ങന്മാർ എന്ന് എതിർ ടീമിന്റെ ആരാധകർ അധിക്ഷേപിക്കാറുള്ളത് പതിവായി മാറുകയാണ്. കുരങ്ങന്മാരുടെ ശബ്ദം ഉണ്ടാക്കി താരത്തെ അധിക്ഷേപിക്കുകയാണ് ഇന്റർ മിലാൻ ആരാധകർ ചെയ്തത്.
വർണ വിവേചനത്തിനെതിരെ കടുത്ത നടപടിയുമായി മുന്നോട്ട് നീങ്ങുന്ന യുവേഫയും ഇറ്റാലിയൻ ഫുട്ബോൾ അസോസിയേഷനും ശക്തമായ നടപടികൾ സ്വാവെകരിക്കുമെന്നുറപ്പാണ്. സാൻ സൈറോയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ഇന്റർ മിലാൻ ജയിച്ചു. മത്സരത്തിന്റെ എൺപതാം മിനുട്ടിൽ ചുവപ്പ് കാർഡ് കണ്ടു കോലിബാലി പുറത്ത് പോയിരുന്നു. ഇഞ്ചുറി ടൈമിൽ ലോറെൻസോ ഇന്സെയിനും നാപോളി നിരയിൽ ചുവപ്പ് കണ്ടു പുറത്ത് പോയത്.